Saturday, 27 July 2019

ഭൂമിയിലെ ഒരു സ്വർഗ്ഗ ദിനം

ഇന്നലെ കർക്കിടകം 11 ,1194  അഥവാ 27,ജൂലൈ 2019. എന്റെ കിത്തുനെ ഞാൻ എന്റേത് മാത്രം ആക്കുമെന്ന തീരുമാനം എടുത്തിട്ട് ആദ്യമായുള്ള കൂടിക്കാഴ്ച. ഡയറക്ഷനിലെ ക്ലസ്സിനു പോയില്ല,പകരം ഒറ്റപ്പാലത്തേക്ക് പോയി. എനിക്കും അവൾക്കും ഞാൻ തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. 
ഒരുപാട് നേരം കാത്ത് നിന്നാണ് ചെർപ്പുളശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വണ്ടി കിട്ടിയത്. അതും ഷൊർണുർ ബസ്. വാണിയംകുളം ഇറങ്ങി,ഒറ്റപ്പാലം ബേസിൽ മാറി കേറി,ഒരു വിധം ഒറ്റപ്പാലം സ്റ്റാന്റിലെത്തി. മുക്കാൽ മണിക്കൂറുണ്ട്. എട്ടു മണിയുടെ  മംഗലാപുരം ഇന്റർസിറ്റി ആണ് ട്രെയിൻ. 

കുറച്ച് കഴിഞ്ഞു,അവളെന്നെ വിളിച്ചു. സ്റ്റേഷനിലെത്തി,അച്ഛൻ പോയി. ട്രെയിൻ കാത്ത് ഇരിക്കുകയാ എന്ന്. പിന്നെ എന്തൊക്കെയോ സംസാരിച്ചു. എന്ത് പറയണം,എന്ത് പറയണ്ട എന്നൊന്നും ഒരു ബോധവും ഇല്ല. അവൾക്ക് നല്ല പേടിയുണ്ട്. പരിചയക്കാർ ആരെങ്കിലും കാണുമോ,വീട്ടിൽ അറിയിക്കുമോ, എന്റെ കൂടെ ഇരുന്നാൽ ആരെങ്കിലും കാണുമോ, എന്നോട് സംസാരിക്കാൻ പറ്റുമോ...എന്നൊക്കെ.. പേടി എനിക്കും ഉണ്ടായിരുന്നു,പക്ഷെ എന്നെക്കാൾ ഇതിന്റെ പരിണതഫലം അവളെ കൂടുതൽ അലട്ടും എന്നെനിക്ക് അറിയാമായിരുന്നു. പലപ്പോഴായി ഞാൻ നിന്നിട്ടുള്ള പോലെ ഒരു നിസ്സഹായ അവസ്ഥ. പക്ഷെ എന്തോ,എനിക്ക് ഞാൻ ഒറ്റപ്പേടുന്നത് ഒരുപാട് അനുഭവിച്ചിട്ടുള്ളത് കൊണ്ടാവണം,ഒരിക്കലും അവളെ അങ്ങനൊരു സാഹചര്യത്തിലേക്ക് വിടാൻ കഴിയാറില്ല. 

എന്തോകെയാണോ പറഞ്ഞത് അറിയില്ല, അവൾക്ക് കുറച്ച് ധൈര്യം ഒക്കെ ആയി. അപ്പോഴാണ്, ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന പോലെ വേറൊരു പുലിവാല്. ഞാൻ ബുക്ക് ചെയ്ത അതെ സീറ്റിൽ വേറൊരു കൂട്ടരും ബുക്ക് ചെയ്തിട്ടുണ്ട്. ഞാൻ എന്താ ചെയ്യേണ്ടത് എന്ന അറിയാതെ............. സീറ്റ് ഉണ്ടോ ഇല്ലയോ...ttr വരുമോ ഇല്ലയോ...എന്ത് ചെയ്യും എന്നറിയാതെ അവളും. പിന്നെയാണ് മനസ്സിലായത്,എനിക്ക്  പറ്റിയ ഒരു ചെറിയ അബദ്ധം ആയിരുന്നു അതെന്നു. ഞാൻ മിനിഞ്ഞാന്നത്തെ തിയതിക്കാണ് ബുക്ക് ചെയ്തത്. പടച്ചോനെ...അവളെന്നെ ഇന്ന് കൊല്ലും.

ഞാൻ രണ്ടാമത്തെ പ്ലാറ്റഫോമിലേക്ക് നടക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ വീണ്ടും ഒന്നിലേക്ക് പോയി, ജനറൽ ടിക്കറ്റ് എടുക്കാമെന്ന് കരുതി. പാലക്കാട്ട് നിന്ന് ട്രെയിൻ എടുത്തിരുന്നു എന്ന് അവൾ അവസാനം വിളിച്ചപ്പോ പറഞ്ഞിരുന്നു. പതിനഞ്ചു മിനിറ്റോളം മതി ഒറ്റപ്പാലത്തേക്ക് എത്താൻ. എന്റെ ദേവിയേ ... ഒരു ട്രെയിൻ ധാ സ്റ്റേഷൻ എത്തിയിരിക്കുന്നു. ഇത് അതാണോ? വിളിച്ചു നോക്കാൻ പറ്റുന്നില്ല. ഞാൻ വീണ്ടും രണ്ടാമത്തെ പ്ലാറ്റഫോമിലേക്ക് ഓടി. പ്ലാറ്റഫോമിൽ കളിച്ച ചിരിച്ചു നിൽക്കുന്നവരെയൊക്കെ മനസ്സിൽ പ്രാകി. ഓടി കിതച്ചു എത്തിയപ്പോഴേക്കും അവളുടെ ഫോൺ..... "ഒറ്റപ്പാലം എത്തിയിട്ടില്ല,ജനറലിലേക്ക് പോയി ഇരിക്കട്ടെ" എന്ന്. ഹോ..എന്റെ സാറേ...അപ്പോഴുണ്ടായ ഒരു ആശ്വാസം...ഒരു സോഡാ സർബത്ത് കുടിച്ചാലും തീരില്ല.

പതിയെ ഞാൻ വീണ്ടും ഒന്നാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു. പോയി ക്യൂ നിന്ന്.രണ്ടു ടിക്കറ്റ്എടുത്തു. പതിയെ രണ്ടാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു. അവളൊന്നും കഴിച്ചിട്ടില്ല. മിട്ടായി വാങ്ങാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവിടെ ആകെ ഒരു ടി സ്റ്റാൾ മാത്രം. നോക്കിയപ്പോ ഒരു ചോക്ലേറ്റ് മിട്ടായിയും ഇല്ല,മിൽമയുടെ മാത്രം ഒരു ചോക്ലേറ്റ് ഉണ്ട്. കൺഫ്യൂഷൻ........ മിൽക്കിന്റെയും ഉണ്ട് ചോക്ലേറ്റിന്റെയും ഉണ്ട്. അവള് രാത്രി എന്നും പാല് കുടിക്കുന്നതാ അപ്പൊ മിൽക്ക് ന്റെ മതിയാവും. പക്ഷെ എന്നോട് dairymilko മറ്റോ വാങ്ങിക്കോഎന്നാണ് പറഞ്ഞത്. അപ്പൊ  ചോക്ലേറ്റ് വേണം എന്നല്ലേ... രണ്ടും വാങ്ങി ഓരോന്ന്. കുടിക്കാൻ എന്തെങ്കിലും വേണമല്ലോ. കോഴിക്കോട് എത്താൻ പത്തു മണിയാവും. അവിടെ ചെന്നാൽ എന്തെങ്കിലും കഴിച്ചാൽ പിന്നെ ഉച്ചക്ക് കഴിക്കാൻ ഉഷാറുണ്ടാവില്ല. എന്നെ പോലെയല്ല,അവൾ അങ്ങനെ ഒരുപാട് തിന്നുന്ന സ്വഭാവം ഇല്ല, ഇഷ്ട്ടപെട്ട ചിലത് മാത്രം കുറെ തിന്നും എന്നെ ഉള്ളൂ... എന്റെ കയ്യിൽ ഇടലി ഉണ്ട്,അത്രക്ക് വിശപ്പ് വന്നാൽ അവൾക്ക് കൊടുക്കാം എന്നും കരുതി. കുടിക്കാൻ അവൾക്ക് sprite ഇഷ്ടമാണെന്നു പറഞ്ഞിരുന്നു ഇന്നലെ. പക്ഷെ എന്തോ കഷ്ടകാലത്തിനു അതൊന്നും ആ ടീ സ്റ്റാളിൽ ഇല്ല. മാങ്ങ ജ്യൂസ് ഉണ്ട്. പക്ഷെ എനിക്കത് വിശ്വാസം പോരാ. അതിൽ ഗ്യാസ് ഇല്ലാത്തതു കൊണ്ട്, ലൂസ് ആയിട്ടുണ്ടാവാം,കേടു വന്നിട്ടും ഉണ്ടാകാം. ആദ്യമായിട്ട് അവളുടെ കൂടെ പോകുന്ന അന്ന് അവൾക്ക് ഫുഡ്‌പോയ്സൺ വാങ്ങി കൊടുക്കാൻ വയ്യ.

അവസാനം ഞാൻ പ്ലാറ്റഫോമിലേക്ക് വന്നു. ഒമ്പതിലാണ് അവൾ ആദ്യം കയറിയത്. ഒന്ന് തൊട്ടു എട്ടു വരെ ജനറൽ ആണ്. ഞാൻ എട്ടിന്റെയും ഏഴിന്റെയും ഇടക്ക് നിന്ന്. 

ട്രെയിൻ കൂവി വിളിച്ചു വരുന്നതുകേട്ടു. ഓരോ കൂവലിലും എന്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിയിരിക്കണം. എത്ര വലിയ ഭീകര ഡയലോഗ് അടിച്ച ആളായിട്ടും,അവളെ കാണുക എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഒരു ജീവിതാഭിലാഷം നടക്കുന്നത് പോലെ തോന്നിയ നിമിഷമാണ്. അയ്യോ...ദേ ട്രെയിൻ അടുത്തെത്തി. ഒരു കാര്യം ഇല്ലാഞ്ഞിട്ടും,ഞാൻ സകല ദൈവങ്ങളെയും പേരെടുത്ത നിലവിളിച്ചു. എന്നെ കാണുമ്പോ അവളുടെ റിയാക്ഷന് എന്താവും, ചിരിക്കുമോ? നാണിക്കുമോ? മിണ്ടുമോ? ഇഷ്ടകേടു വല്ലതും തോന്നുമോ? എന്റെ ഉയരം,തടി, കോലം... ആ നേരത്ത് ഒരായിരംചിന്തകൾ തലക്ക് കേറി. ഓടുന്ന ട്രെയ്‌നിനെക്കാൾ വേഗത്തിൽ ഓരോന്നും പൊട്ടിമുളച്ച. പക്ഷെ നിർത്തുന്ന ട്രെയ്‌നിനെക്കാൾ വേഗത്തിൽ അവ അപ്രത്യക്ഷമാവുകയും ചെയ്തു.

ഏതോ ഒരു ബോഗിയിൽ കയറി. ഓരോ സീറ്റിലും അവളെ തിരഞ്ഞു. ഓരോരുത്തരെയും നോക്കി. അവളെ ഒരുപാട് കണ്ടു ശീലമുള്ള പോലെ, എനിക്കധികം ആരെയും നോക്കേണ്ടിയിരുന്നില്ല. ഒരൊറ്റ നോട്ടത്തിൽ തന്നെ ആ ഒരു ബോഗി മുഴുവൻ നോക്കാമായിരുന്നു. അതിലില്ല, അടുത്തതിലേക്ക് നീങ്ങി. അതിലും ഇല്ല. ഇനിയെവിടെ പോയി? എങ്ങാനും ഒറ്റപ്പാലത്തു ഇറങ്ങി കാണുമോ? അപ്പൊ ദാ  അവളുടെ ഫോൺ. ഭാഗ്യം ഇറങ്ങിയിട്ടില്ല. അപ്പൊ അങ്ങകലെ,അടുത്ത ബോഗിയിൽ ഏകദേശം പിറകിലായി ഒരു നിലാപക്ഷി കൂവുന്ന പോലെ തലയെടുത്ത പുറത്തേക്കിട്ട് എന്നെ നോക്കുന്നു. അവയുടെ നീലയുടുപ്പ് കാർമേഘം പോലെ പെയ്യാൻ കാത്തുനിന്നു. മഴയെത്താൻ കാത്തു നിന്ന കാറ്റിനെ പോലെ ഞാനങ്ങോട്ട് പറന്നു. 

അവൾ വഴിയുടെ അരികിലെ സീറ്റിൽ ഇരുന്നു. ഞാൻ നടക്കും. വിൻഡോ സീറ്റ് വേറെ ആരോ കൈക്കലാക്കിയിരുന്നു. ഞാൻ ഇരുന്നു. എന്റെ മുമ്പിലെ കമ്പിയിൽ കുട തൂക്കി. ബാഗെടുത്ത് മടിയിൽ വച്ചു. വലത് ഭാഗത്തു എന്റെ സുന്ദരി കുട്ടി. എനിക്ക് അങ്ങോട്ട് തിരിയണോ വേണ്ടയോ എന്ന് സംശയം. പക്ഷെ എന്തിനാ മടിക്കുന്നത്? എന്തിനാ പേടിക്കുന്നത്? ഒരുപക്ഷെ അവളും ഇതേ സംശയത്തിൽ മടിച്ചു ഇരിക്കുകയാവും. എപ്പോഴും എല്ലാത്തിന്നും ഞാൻ മാറി പോകാറാണ് പോകാനാണ് പതിവ്. പക്ഷെ ഇതങ്ങനെ പറ്റില്ല. എനിക്ക് വാശിയാണ്,ആവേശമാണ്,യുദ്ധമാണ്,ജയിക്കണം. അവളോടൊന്നു സംസാരിക്കാനും,അവളെയൊന്നു കാണാനും ആണേ....ഈ പരക്കം പാച്ചിൽ. അവസാനം ഒരു സെക്കന്റ് ശ്വാസമെടുത്തു. എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. അവൾക്ക് സംസാരവും സന്തോഷവും ചിരിയും ഒരുമിച്ച് വരുന്നത് കൊണ്ട് ഏതു കാണിക്കണം എന്ന സംശയത്തിലായിരുന്നു. സന്തോഷം നിഴലിച്ച ആ മുഖത്തെ പുഞ്ചിരികൾ അവൾ ഇടക്കിടക്ക് അടക്കി പിടിച്ചു. ഉള്ള സന്തോഷം ഒരുമിച്ച് അങ്ങ് കാണിക്കേണ്ട, maturity ഒക്കെ വേണ്ടേ എന്ന് കരുതിയാവണം. 

ഇടക്കിടക്ക് ഞാൻ അവള് കാണാതെ അവളെ നോക്കും.
അവളെന്നെയെങ്ങാനും  നോക്കുന്നുണ്ടോ? ഇല്ല.
അപ്പൊ എനിക്കവളെ നോക്കാം. പക്ഷെ എന്നെയും ഇത് പോലെ അവള് നോക്കുന്നുണ്ടാവും എന്ന് എനിക്കറിയാമായിരുന്നു. എനിക്ക് കണ്ടില്ലേലും,എന്നെ കണ്ടോട്ടെ...ഞാൻ അതിനായി ഒന്ന് നിന്നും കൊടുത്തു.
ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.
ജീവിതത്തിൽ ഒരുപാട് പേരോട് പലതും തോന്നി, പലരെയും ഇഷ്ട്ടപെട്ടു,സ്നേഹിക്കാൻ നോക്കി. പക്ഷെ ഇത് വരെയും എന്നെ മനസ്സിലാക്കി എന്നെ സ്നേഹിക്കാൻ ആർക്കും കഴിഞ്ഞില്ല. ജീവിതത്തിൽ എന്നോട് ആദ്യമായി ഇഷ്ട്ടം തുറന്നു പറഞ്ഞ ഒരുത്തി,അവളെ അവഗണിച്ച നാല് വര്ഷം, ഇതാ വീണ്ടും ഞങ്ങൾ ഒരുമിച്ച് ...എന്റെ ഉള്ളിൽ ചിലയിടത്തൊക്കെ നീറി പുകഞ്ഞു,ചിലയിടത്ത് പെരുമഴ, ചിലയിടത് ഇടിയും മിന്നലും,ചിലയിടത്തു മഞ്ഞാണോ മഴയാണോ അറിയില്ല.കയ്യിലെ നൈൽപോളിഷും,വാച്ചും ,കാതിലെ കമ്മലും,നെറ്റിയിലെ പൊട്ടും,ഒതുക്കി കെട്ടിയ തലമുടിയും,പൗഡറിട്ട മുഖവും, ശ്വാസമെടുക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന നെഞ്ചും, അങ്ങോട്ടും ഇങ്ങോട്ടും നോക്കുമ്പോൾ ഉലയുന്ന കഴുത്തും, തവിട്ടു നിറത്തിലുള്ള ചെരുപ്പിട്ട കാലും,നഖവും, അസ്ഥിരമായ സംശയങ്ങളാൽ പിടക്കുന്ന കൈവിരലുകളും...അവളാകെ മൊത്തം എന്താ ചെയ്യണ്ടത് എന്നറിയാത്ത അവസ്ഥയിലാണ്. ഞാനാണെങ്കിൽ ത്രില്ലടിച്ച ബിപി കൂടി ചത്ത് പോവുമോ എന്ന പേടിയിലും....

ബാക്കി ഉടൻ....
അത് വരെ ഉമ്മ ഉമ്മ ഉമ്മആആആആ ..................

നാവ് പൊന്നാവട്ടെ...ഇന്ന് കോഴിക്കോട് കറങ്ങാൻ പോയപ്പോ, കടലോരത്ത് വെയിലും കൊണ്ട് കാറ്റ് ഭക്ഷിച്ച് നേരം പോകരുതേ എന്ന് മനസ്സിൽ കരുതി ഇരുന്ന നേരത്ത്, വന്ന കൈനോട്ടക്കാരി മുത്തശ്ശി.

അശാസ്ത്രീയത ആണെങ്കിലും... ഒരുപാട് സന്തോഷം.
ഇഷ്ട്ടപെട്ട വിവാഹം നടക്കും, രണ്ട് വർഷത്തിൽ വിവാഹം, ഭർത്താവിന്റ് കൂടെ ദൂരയാത്ര...

നല്ല ശുഭാപ്തി വിശ്വാസം പകരാൻ ചിലപ്പോഴൊക്കെ കൈ നോക്കാം....അല്ലേ?

Wednesday, 24 July 2019

AnanganMala - Me and Lakshmi

ഇന്ന് വീടിന്റെ തൊട്ടടുത്തുള്ള അനങ്ങൻ മല ഇകോ ടൂറിസം സ്പോട്ട് വരെ ഒന്ന് പോയി.

പറയാൻ കഴിയാത്ത അത്ര സന്തോഷം. മലമുകളിൽ ഏന്തി വലിഞ്ഞ് കയറി,മുകളിൽ ചെന്ന് മഴയും കാറ്റും തണുപ്പും...

ആകെ ഒരു സങ്കടം ഉണ്ടായിരുന്നത് ഞാൻ കൂടെ വരുമെന്ന് പ്രതീക്ഷിച്ച എന്റെ വാവക്ക്‌ വരാൻ കഴിഞ്ഞില്ല എന്നതാണ്. I miss her badly...

Wednesday, 17 July 2019

So weird

It's been so hurtful that I have to spend hours on studies and works without having her presence or a text from her. I miss her badly.

Friday, 12 July 2019

The child and the Seven question words

There are seven question words in English; What when where which whom while how.

I want to add the subject of 'Child' with these.

1. What is a child?
A biological progeny of human being.

2. When is a child child?
When they aren't mature enough to understand between logic and stupidity.

3. Where is this child?
Born inside the social life of other human beings.

4. Which is child?
Everyone is a child,unless they act stupid for stupid reasons.

5. Who should be addressed as a child?
Everyone who is stupid due to their ignorance.

6. While learning the human social life,does the child become better?
The child become educated stupid from ignorant stupid.

7. How is a child endangered?
A child is always endangered by people's stupidity, often destroyed.